#murdercase | സ്വത്തുതർക്കം; കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം

#murdercase | സ്വത്തുതർക്കം; കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം
Dec 21, 2024 11:35 AM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ടജീവപര്യന്തം ശിക്ഷ. കോട്ടയം അഡീഷനൽ സെഷൻസ് ജഡ്ജി ജെ. നാസർ ആണ് ശിക്ഷ വിധിച്ചത്.

സ്വത്തുതർക്കത്തെ തുടർന്ന് സഹോദരൻ കാഞ്ഞിരപ്പള്ളി കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലിൽ രാജു -78) എന്നിവരെ വെടി​വച്ചുകൊന്ന കേസിൽ കാഞ്ഞിരപ്പള്ളി കരിമ്പനാൽപടി കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യൻ (പാപ്പൻ -54) കുറ്റക്കാരനാണെന്ന്​ വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസായി കണക്കാക്കി പ്രതിക്ക്​ പരമാവധി ശിക്ഷ നൽകണമെന്ന്​ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

അപ്രതീക്ഷിത പ്രകോപനത്തിന്‍റെ പേരിലായിരുന്നില്ല കൊലപാതകം. നേരത്തേ തന്നെ തയാറെടുപ്പുകൾ നടത്തിയാണ്​ പ്രതി എത്തിയത്​.

ഉന്നതനിലവാരമുള്ള സ്ഥാപനങ്ങളിൽ പഠിച്ച പ്രതിയുടെ ജീവിത സാഹചര്യങ്ങളും ഉയർന്ന നിലയിലായിരുന്നു​. എന്നിട്ടും ​ക്രൂരകൊലപാതകമാണ്​ നടത്തിയത്​.

ഇത്​ കണക്കിലെടുത്താൽ പ്രതിക്ക്​ മാനസാന്തരം വരാനുള്ള സാധ്യതയില്ല. പ്രതി ദയ അർഹിക്കുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. സി.എസ് അജയൻ വാദിച്ചു.

വാദത്തിനിടെ സമാന സംഭവങ്ങളിൽ വധശിക്ഷയടക്കം നൽകിയ മുൻ വിധിന്യായങ്ങളും ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷയായ വധശിക്ഷ പ്രതിക്ക്​ നൽകണം. ഇതിന്​ കഴിയുന്നില്ലെങ്കിൽ ​ഇരട്ട ജീവപര്യന്തത്തിന്​ ​പ്രതി അർഹനാണ്​.

കൊല്ലപ്പെട്ട രഞ്ജി കുര്യന്‍റെ കുടുംബം സാമ്പത്തികമായി തകർന്നു.

അതിനാൽ, ഉന്നത സാമ്പത്തികനിലയുള്ള പ്രതിയിൽ നിന്ന്​ ഉയർന്ന നഷ്ടപരിഹാരം ഈടാക്കി വാദിഭാഗത്തിന് നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ജോർജ് കുര്യന് സംഭവത്തിൽ പശ്ചാത്താപമുണ്ടെന്നും മാനസാന്തരത്തിനുള്ള അവസരം നൽകണമെന്നും പ്രതിഭാഗം പറഞ്ഞു.

ഇതിനായി കരിക്കിൻവില്ല കൊലക്കേസും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

മാനസാന്തരം വന്ന ഈ കേസിലെ പ്രതി ഇപ്പോൾ ആത്​മീയരംഗത്ത്​ സജീവമാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.

#Property #disputes #Kanjirapally #double #murdercase #accused #GeorgeKurian #gets #double #life #sentence

Next TV

Related Stories
#Sabussuicide | സാബുവിന്റെ ആത്മഹത്യ; ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടില്ല, നിലവിൽ നടപടിയില്ല

Dec 22, 2024 07:42 AM

#Sabussuicide | സാബുവിന്റെ ആത്മഹത്യ; ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടില്ല, നിലവിൽ നടപടിയില്ല

ആത്മഹത്യ കുറിപ്പിൽ പേരുള്ള മൂന്ന് പേർക്കെതിരെയും നിലവിൽ നടപടി എടുക്കേണ്ട ആവശ്യമില്ല,...

Read More >>
#CarAccident | നെടുമങ്ങാട് നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞു; രണ്ടരവയസുകാരന് ദാരുണാന്ത്യം

Dec 22, 2024 07:24 AM

#CarAccident | നെടുമങ്ങാട് നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞു; രണ്ടരവയസുകാരന് ദാരുണാന്ത്യം

ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും രണ്ടരവയസുള്ള മകൻ ഋതിക് ആണ്...

Read More >>
#drowned | കുളിക്കുന്നതിനിടെ കയത്തിൽ വീണു; വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു

Dec 21, 2024 10:49 PM

#drowned | കുളിക്കുന്നതിനിടെ കയത്തിൽ വീണു; വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു

ഉടൻ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറയൂർ ഇൻസ്പെക്ടർ ടി.ആർ.ജിജു സ്ഥലത്തെത്തി പരിശോധന...

Read More >>
#rationshop  | ജനൽ അഴികൾ അറുത്തു മാറ്റി റേഷൻ കടയിൽ കവർച്ച, 8000 രൂപ നഷ്ടമായെന്ന് ഉടമ

Dec 21, 2024 10:47 PM

#rationshop | ജനൽ അഴികൾ അറുത്തു മാറ്റി റേഷൻ കടയിൽ കവർച്ച, 8000 രൂപ നഷ്ടമായെന്ന് ഉടമ

മേശക്ക് ഉള്ളിൽ സൂക്ഷിച്ചിരുന്ന നാണയമടക്കം പണമെല്ലാം കവർന്നു....

Read More >>
#JusticeDevanRamachandran  | ജ​സ്റ്റി​സ് ദേ​​വ​ൻ രാ​മ​ച​ന്ദ്ര​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം: ​കേ​സെ​ടു​ത്ത് സൈബർ പൊലീസ്

Dec 21, 2024 10:38 PM

#JusticeDevanRamachandran | ജ​സ്റ്റി​സ് ദേ​​വ​ൻ രാ​മ​ച​ന്ദ്ര​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം: ​കേ​സെ​ടു​ത്ത് സൈബർ പൊലീസ്

അ​ന​ധി​കൃ​ത ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ​ക്കെ​തി​രാ​യ കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പേ​രി​ലാ​ണ്​ സൈ​ബ​ർ...

Read More >>
Top Stories